മഴ(ന)ത്തുള്ളികള്‍…

ഏപ്രില്‍ 11, 2009

ഇടയലേഖനങ്ങള്‍ കാറ്റില്‍ പറത്തുക… ബൈബിളിലേയ്ക്ക്‌ തിരിച്ചു വരുക…

Filed under: Uncategorized — ഒയാസിസ്‌ @ 3:02 pm
Tags: , ,

“അവനെ ക്രൂശിയ്ക്ക…ക്രൂശിയ്ക്ക” നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഉയര്‍ന്ന അലര്‍ച്ചയുടെ പ്രതിധ്വനി ഇപ്പോഴും മുഴങ്ങുന്നു. ചരിത്രം ആവര്‍ത്തിയ്ക്കുന്നു… അന്ന്‌ ക്രിസ്തുവിനെ ക്രൂശിക്കാന്‍ അലമുറയിട്ട പൌരോഹിത്യം ഇന്നു ക്രൈസ്തവ മൂല്യങ്ങളെ ക്രൂശിയ്ക്കുന്നു…
മോശയുടെ നിയമങ്ങള്‍ കാട്ടിയാണു അന്നു ജനങ്ങളെ കയ്യിലെടുത്തതെങ്കില്‍, ഇന്ന്‌ ഇടയലേഖനങ്ങള്‍ എന്ന ഉമ്മാക്കി കാട്ടുന്നു. തെരുവ്‌ പ്രസംഗങ്ങള്‍ തരാതരം പോലെ പ്രയോഗിയ്ക്കപ്പെടുന്നു. വിശ്വാസികളെ ഏതെല്ലാം രീതിയില്‍ വര്‍ഗ്ഗീയമായി ചിന്തിപ്പിയ്ക്കാമോഅതെല്ലാം ചെയുന്നു. ക്രിസ്തുവിണ്റ്റെ പ്രതിപുരുഷന്‍മാര്‍ എന്നു സമൂഹം കല്‍പ്പിച്ചു കൊടുത്ത ആയുധം ഉപയോഗിച്ച്‌ ക്രിസ്തുവിണ്റ്റെ മാറില്‍ തന്നെ ആഞ്ഞാഞ്ഞ്‌ കുത്തുന്നു.
താക്കറെയാണോ പവ്വത്തിലാണോ എന്നു ശബ്ദം കൊണ്ട്‌ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ… എത്ര ലജ്ജാകരമാണത്‌…
ക്രൈസ്തവരൂടെ കുട്ടികള്‍ അവരുടെ സ്കൂളുകളില്‍ പഠിച്ചാല്‍ മതിയത്രെ… തൊട്ട്‌ കുടാത്തവരെയും,തീണ്ടികൂടാത്തവരെയും അറിവിണ്റ്റെ വെളിച്ചത്തിലേയ്ക്ക്‌ കൈ പിടിച്ചുയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരുടെ പിന്‍മുറക്കാര്‍ തന്നെ ഇതു പറയണം.
‘മതമില്ലാത്ത ജീവന്‍’ പഠിച്ചാല്‍ ഇല്ലാതാകുന്ന വിശ്വാസമാണെങ്കില്‍ ആ വിശ്വാസം നിലനില്‍ക്കാന്‍ അവകാശമില്ലാത്തത്‌ തന്നെയാണെന്ന്‌ ഇവരെ അരാണു പഠിപ്പിക്കുക?
ഒരു സമൂഹത്തില്‍ രോഗങ്ങളും ദുരിതങ്ങളും വരുന്നത്‌ മതാടിസ്ഥാനത്തില്‍ അല്ലെന്ന്‌ പറയുന്നത്‌ എങ്ങനെ ക്രൈസ്തവ വിരുദ്ധമാകും? അതോ ക്രിസ്ത്യാനികള്‍ക്ക്‌ രോഗങ്ങളും,ദുരിതങ്ങളും വരില്ല എന്നു പറഞ്ഞാണോ ഇവര്‍ കുഞ്ഞാടുകളെ വിശ്വസിപ്പിയ്ക്കുന്നത്‌?

ഒന്ന്‌ തുമ്മിയാല്‍ ഇടയലേഖനങ്ങളും,റാലികളും സംഘടിപ്പിക്കുന്നവര്‍ക്ക്‌ ഒറീസ്സയിലെ നരഹത്യകളൊന്നും വലിയ വിഷയമല്ല…അല്ലെങ്കില്‍ തന്നെ അവിടത്തെ ആദിവാസികളെ ആരാ ‘ക്രിസ്ത്യാനികളായി’ കൂട്ടുന്നത്‌… അരമനകളുടെ ശീതളഛായയില്‍ അഭിരമിയ്ക്കുന്നവര്‍ക്ക്‌ എന്ത്‌ ഒറീസ്സ? ഏത്‌ ചീനാത്ത്‌ ?

അഭിവന്ദ്യരായ തിരുമേനിമാരോട്‌ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക്‌ പറയാനുള്ളതിതാണു. നിങ്ങള്‍ സംഘടിച്ചോളൂ…. ശക്തിപ്രകടനങ്ങള്‍ നടത്തിക്കോളൂ… കച്ചവടസ്ഥാപനങ്ങള്‍ നടത്തിക്കോളൂ… വോട്ട്‌ ബാങ്ക്‌ കാട്ടി രാഷ്ട്രീയം കളിച്ചോളൂ… സമുദായത്തെ സ്നേഹിച്ചോളൂ…
ഇതൊക്കെ സമുദായത്തിണ്റ്റെ പേരില്‍ ആകാമല്ലോ? NSS,SNDP ഒക്കെ ഇങ്ങനെ പ്രവറ്‍ത്തിയ്ക്കുന്നവരല്ലേ? എന്തിനാണു ക്രിസ്തുവിണ്റ്റെ നാമം ഇതിനൊക്കെ മറയായി ഉപയോഗിയ്ക്കുന്നത്‌?
ഇനി സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന ഭയം കൊണ്ടാണേല്‍ ചെയ്യേണ്ടത്‌ അരമനകള്‍ വിട്ട്‌ സാധാരണക്കാരിലേയ്ക്കിറങ്ങുകയാണു… ഒറീസ്സയിലെ ക്രിസ്ത്യാനികളുമായി താദാമ്യം പ്രപിയ്യ്ക്കുകയാണു വേണ്ടത്‌…

Advertisements

Create a free website or blog at WordPress.com.