മഴ(ന)ത്തുള്ളികള്‍…

സെപ്റ്റംബര്‍ 25, 2008

പ്രലോഭനങ്ങള്‍

Filed under: Uncategorized — ഒയാസിസ്‌ @ 5:54 pm
Tags:

അഞ്ചക്കശംമ്പളവുമായി ഐ. ടി യുടെ പ്രലോഭനം
മൂലധനക്കുത്തൊഴുക്കുമായി സെസിണ്റ്റെ പ്രലോഭനം
ആഡംമ്പരത്തിണ്റ്റെ അവസാനവാക്കുമായി ബിഗ്‌ ബസാറുകളുടെ പ്രലോഭനം
ഊര്‍ജ്ജപ്രതിസന്ധിയ്ക്ക്‌ ഒറ്റമൂലിയുമായി ബുഷിണ്റ്റെ പ്രലോഭനം
കണ്ണിലൊളിപ്പിച്ച കാമവുമായി അവളുടെ പ്രലോഭനം
പ്രണയാനുഭൂതിയുടെ മേച്ചില്‍പ്പുറങ്ങള്‍ കാട്ടി പ്രണയിനിയുടെ പ്രലോഭനം
പുതിയ ഭൂമിയും പുതിയ ആകാശവുമായി പ്രത്യയശാസ്ത്രങ്ങളുടെ പ്രലോഭനം
പിന്നെ…
നിത്യജീവണ്റ്റെ അന്ത്യപ്രലോഭനവുമായി വിശ്വാസപ്രമാണങ്ങളും….
അതെ…
ജീവിതം പ്രലോഭനങ്ങളുടേതാണ്‌… പ്രലോഭനങ്ങള്‍ക്ക്‌ കീഴടങ്ങുന്നതിണ്റ്റേതാണ്‌…

Advertisements

സെപ്റ്റംബര്‍ 19, 2008

‘ആത്മ’കഥകള്‍…

Filed under: Uncategorized — ഒയാസിസ്‌ @ 6:25 pm

ഓരാള്‍ക്ക്‌ എത്രത്തോളം സ്വയം വെളിപ്പെടുത്താന്‍ കഴിയും?
100% സത്യസന്ധമായി… 100% ആത്മാര്‍ത്ഥതയോടെ…
സ്വന്തം വ്യക്തിത്വത്തിണ്റ്റെ DNA കടലാസിലോ, വായുവിലോ കോറിയിടുമ്പോള്‍ സ്വയം കല്‍പിയ്ക്കുന്ന ചില നിയന്ത്രണങ്ങള്‍, ചില കടുത്ത ചായങ്ങള്‍ ആവശ്യമാണെന്നറിഞ്ഞു കൊണ്ട്‌ തന്നെ അവഗണിയ്ക്കുന്നത്‌, ഒരു പക്ഷെ അബോധമായി തന്നെ… ആരുണ്ട്‌ ഇതില്‍ നിന്നൊക്കെയൊരു exception ആയിട്ട്‌??

ഈ പറയുന്ന ആത്മകഥകളിലൊക്കെ എന്തര്‍ത്ഥമാണുള്ളത്‌? ചില ജീവിത ഭാഗങ്ങള്‍, അതു കേട്‌ വന്നതാകട്ടെ…
പുഴു കയറിയതാകട്ടെ, മൂടിവയ്ക്കുന്നതിനു കാട്ടിക്കൂട്ടുന്ന പെടാപാടുകള്‍ ഓരോ ‘ആത്മകഥ’കളിലും മുഴച്ചിരിയ്ക്കുന്നത്‌ നിങ്ങളുടെ കണ്ണില്‍ പെടാതെ പോകില്ലല്ലോ?

സെപ്റ്റംബര്‍ 15, 2008

ഒരു രഹസ്യപ്രണയത്തിണ്റ്റെ ഓര്‍മ്മയ്ക്ക്‌…

Filed under: Uncategorized — ഒയാസിസ്‌ @ 5:17 pm

നൈരാശ്യത്തിണ്റ്റെയും ഒറ്റപ്പെടലുകളുടെയും ഇടയിലെവിടെയോ ഞാന്‍ സ്വയം തീര്‍ത്ത രക്ഷാകവചമായിരുന്നു അവള്‍… ലക്ഷ്യങ്ങളിലേയ്ക്കു ഒരു പ്രചോദനമാകാന്‍, അലസതയെ ശാസിയ്ക്കാന്‍, മനസ്സു തുറന്ന്‌ ഒന്ന്‌ പശ്ച്ചാത്തപിയ്ക്കാന്‍, കുറച്ചു സമയത്തേക്കെങ്കിലും മുഖമൂടികള്‍ വലിച്ചെറിയാന്‍…
ഏണ്റ്റെ ബലഹീനതകളെ അവള്‍ സ്നേഹിയ്ക്കുന്നതു ഞാന്‍ സ്വപ്നം കണ്ടിരുന്നു… അവളുടെ മെയിലുകളില്‍, വാള്‍ പേപ്പര്‍ മെസേജില്‍, എണ്റ്റെ കത്തിയടികള്‍ക്ക്‌ തരുന്ന മറുപടികളില്‍ എല്ലാം ഒരു simiallar wave length ഞാന്‍ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. കൂട്ടുകാര്‍ ജാടക്കാരിയായി ചിത്രീകരിച്ചപ്പോഴും…ആ വ്യക്തിത്വത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു…ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്‌ വെറുതെയായില്ല എന്ന തോന്നല്‍… പുതിയൊരു തുടക്കത്തിലേയ്ക്കുള്ള പദ്ധിതികളിലേയ്ക്കായി മനസ്‌ വ്യാപരിച്ചു…
എന്നിലെ എന്നെ… കത്തിയടിയുടെ മുഖമൂടിയണിയാത്ത എന്നെ അവള്‍ക്കിപ്പോഴും അപരിചിതമാണു എന്ന കാര്യം മാത്രം ഞാന്‍ മറന്നു…
ഒടുവില്‍ എനിക്കു തന്ന സൂചന പോലെ Orkut profile relationship status “commited” ആക്കിയതും എനിക്ക്‌ അതു കാണാനുള്ള സാഹചര്യം സ്രുഷ്ടിച്ചതും എന്നെ ഒഴിവാക്കാനല്ല… മറിച്ചു എന്നെക്കാള്‍ യോഗ്യനായ ഒരാള്‍ക്ക്‌ വേണ്ടിയായിരിയ്ക്കാം….
ഒരു പക്ഷെ ഞാന്‍ കണ്ടില്ലെന്നു നടിച്ച്‌ കടന്ന്‌ പോയ മനസുകളുടെ സ്നേഹ പ്രതികാരമാണോ അവളുടെ രൂപത്തില്‍ വന്നത്‌… കുറച്ചു കാലമെങ്കിലും എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറമേകിയതിനു കുട്ടീ.. നിനക്കെണ്റ്റെ ഒരായിരം നന്ദി…

Blog at WordPress.com.