മഴ(ന)ത്തുള്ളികള്‍…

ജനുവരി 25, 2007

നിങ്ങളറിയുമോ? തിരൂരുകാരന്‍ കുഞ്ഞാപ്പുവിനെ..

Filed under: Uncategorized — ഒയാസിസ്‌ @ 7:57 am

“കറുത്ത ഓള്‍ട്ടോ കാറില്‍ ആയുധങ്ങളുമായെത്തിയ നാലംഗസംഖം മൂലക്കലില്‍ ഹോട്ടല്‍ നടത്തുന്ന RSS പ്രവര്‍ത്തകന്‍ ദേവദാസിനെ വെട്ടിപ്പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു.ഇതു തടയാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ആണു CPM പ്രവര്‍ത്തകനായ കുഞ്ഞാപ്പുവിനു വെട്ടേറ്റത്‌.” [ മാതൃഭൂമി(25-01-2007) ]

അതൊക്കെ പോട്ടെ…
നമ്മുക്ക്‌ ACയുടെ തണുപ്പിലിരുന്നു ഇടതുപക്ഷ മൂല്യച്യുതിയെക്കുറിച്ച്‌ വിലപിയ്കാം…
RSS നും NDF നുമിടയിലെ ‘ഓസോണ്‍’ പാളിയില്‍ സുഷിരമിട്ടു കളിയ്കാം…

Advertisements

ജനുവരി 10, 2007

സ.സദ്ദാംഹുസൈന്‌ സ്നേഹപൂര്‍വ്വം…

Filed under: Uncategorized — ഒയാസിസ്‌ @ 4:24 pm

താങ്കളുടെ വിധിയില്‍ സഹതപിയ്കാനോ താങ്കളോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്കാനോ അല്ല ഞാന്‍ ഈ കുറിപ്പെഴുതുന്നതു എന്നു ആദ്യമേ തന്നെ പറയട്ടെ…

അല്ലെങ്കില്‍ തന്നെ താങ്കളും ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഒട്ടും പിന്നിലായിരുന്നില്ലല്ലോ…
താങ്കള്‍ ചോദിച്ചേയ്കാം അങ്ങനയാണെങ്കില്‍ മറ്റും പലരേയും എത്ര പ്രാവശ്യം തൂക്കിയാട്ടേണ്ടി വരുമായിരുന്നു എന്ന്..

വേണ്ട..കൂടുതല്‍ ഒച്ചയെടുത്തു ന്യായീകരിയ്കാന്‍ ശ്രമിയ്കണ്ട..കോടതിയോടു ഒച്ചയെടുത്തെന്തായി??
നിയമം നിയമത്തിന്റെ വഴിയ്കു പോകുമെന്നറിയില്ലായിരുന്നോ..(അല്ലെങ്കില്‍ കേരളാ ഹൈക്കോടതിയോടു ചോദിച്ചു നോക്ക്‌..)
അല്ല..സഖാവെ.. താങ്കളെങ്ങനയാ ഇറാഖിന്റെ ഭരണാധികാരിയായതെന്നു ഓര്‍ക്കുന്നുണ്ടോ?
വേണ്ട…ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാവും..
എന്തായാലും പാലു തന്നു വളര്‍ത്തിയ കയ്കു കടിയ്കുന്നേരം അലോചിയ്കണമായിരുന്നു…സൃഷ്ടി പോലെ തന്നെ സംഹാരവും ചിലര്‍ക്കു വഴങ്ങുമെന്നു…

എണ്ണക്കമ്പനികള്‍ നോക്കി നടത്താന്‍ ഏല്‍പിച്ച ഗുമസ്തന്‍ വേറെ കമ്പനി അടിയ്കാന്‍ പോയാലോ…
എനിക്കു bible ലെ കുടിയാന്മരുടെ ഉപമയാ ഓര്‍മ്മയില്‍ വരുന്നതു…
bible വായിക്കുന്നവര്‍ അമേരിയ്കയിലും ഉണ്ടെന്നു മനസിലായല്ലോ?

അതിനൊക്കെ ഇങ്ങു കിഴക്കോട്ടു നോക്കണം ..രാജ്യസ്നേഹപാര്‍ട്ടിയ്കു പെട്ടെന്നു വായിലൊരു കുരു വന്നു…പൈശാചികവും,ക്രൂൂൂരവുമായി പ്രതികരിച്ചില്ലേ നമ്മുക്ക്‌ സ്വാതന്ത്ര്യ്‌ം നേടി തന്ന പാര്‍ട്ടി..
കേന്ദ്രത്തില്‍ ഇപ്പൊ ആരാന്നാ വിചാരം…
പിന്നെ കുറെ കരിങ്കാലി ചുവപ്പന്മാര്‍..അവന്മാര്‍ക്കു പിന്നെ പൊതു മിനിമം ഉപദേശങ്ങള്‍ മാത്രം മതിയല്ലോ…

അല്ല ..സഖാവേ…ഞാന്‍ സഖാവേ ..എന്നു വിളിച്ചപ്പോള്‍ എന്താ ഒന്നു ഞെട്ടിയതു?
പണ്ടു കൊന്ന ചുവപ്പന്മാരുടെ പ്രേതമായിരിയ്കും എന്നു വിചാരിച്ചോ??
അതു വിട്‌..നമ്മളൊക്കെ ഇപ്പൊ ഒരു പാര്‍ട്ടിക്കാരാ സഖാവേ..

ദാണ്ട..കേള്‍ക്കുന്നില്ലേ..മുദ്രാവാക്യം വിളി..പടച്ചോന്റെ സ്വന്ത നാട്ടില്‍ നിന്നു തന്നെ…
“ഇല്ല..ഇല്ല മരിയ്കുന്നില്ല സഖാവ്‌ സദ്ദാം മരിയ്കുന്നില്ല”

ജനുവരി 1, 2007

പ്രിയ്യപ്പെട്ട ഡിസംബര്‍….

Filed under: Uncategorized — ഒയാസിസ്‌ @ 5:11 am

മണ്ണിലും മനസിലും കുളിരു കോരിയിട്ടു കൊണ്ടു വീണ്ടുമൊരിക്കല്‍ കൂടി നീ കടന്നു പോകുന്നു..
എന്നു മുതലാണു ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങിയതു…

കുട്ടിക്കാലത്തു, പരീക്ഷച്ചൂടില്‍ നിന്നു നക്ഷത്ര വിളക്കിന്റെയും, പുല്‍ക്കൂടിന്റെയും, കാരളിന്റെയും,ക്രിസ്മസ്‌ ട്രീയുടെയും ആഖ്ഹോഷത്തിമിര്‍പ്പിലേയ്ക്കുള്ള ഭാവപകര്‍ച്ചയായിരുന്നു എനിക്കു നീ..
English പരീക്ഷയും, ക്രിസ്മസ്‌ കാരളില്‍ അലിഞ്ഞു ചേര്‍ന്നുള്ള നടത്തവും… ജീവിതം സുഖദു:ഖ സമ്മ്രിശ്രമാണെന്നു ഞാന്‍ പഠിച്ചു…

ആഖ്ഹൊഷത്തിമിര്‍പ്പിന്റെ ഡിസംബര്‍ എന്നു മുതലാണു പ്രണയാര്‍ദ്രതയുടെ ഡിസംബറായി മാറിയതു…
ബാല്യത്തില്‍ നിന്നു കൗമാരത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ച സ്വാഭാവിക മാറ്റമായിരുന്നോ അത്‌?

ഹേയ്‌..നിന്നിലെ എന്താണു മാനവ ഹൃദയങ്ങളെ പ്രണയാര്‍ദ്രമാക്കുന്നത്‌??

മനുഷ്യമനസ്സുകളില്‍ നിന്നു മാംസ നിബദ്ധമല്ലാത്ത പരിശുദ്ധപ്രണയത്തെ വേര്‍തിരിച്ചെടുക്കാന്‍ ‘സ്നേഹത്തിന്റെ പര്യായ’ത്തിനു ജന്മം നല്‍കിയ നിന്നെ സഹായിക്കുന്നതു അവന്‍ തന്നെയാണോ?

ഡിസംബര്‍, എന്നെ അവളിലേയ്ക്കടുപ്പ്പ്പിച്ചതും നീ തണെയല്ലേ?
മാര്‍ച്ചിന്റെ ചൂടില്‍ എനിക്കവളെ നഷ്ടപ്പെട്ടനാളുകളില്‍ എന്നോ ഞാന്‍ മനസിലാക്കി.. “ഞാന്‍ യഥാര്‍ത്ഥത്തില്‍ നിന്നെയായിരുന്നല്ലോ സ്നേഹിച്ചിരുന്നതെന്ന്”

ഡിസംബര്‍, ഞാന്‍ നിനക്കു യാത്ര പറയുന്നില്ല..നിനക്കൊപ്പ്പ്പം സഞ്ചരിയ്കാന്‍ പറ്റിയിരുന്നെങ്കിലെന്നെന്റെ മനസ്‌ തേങ്ങുന്നതു കേള്‍ക്കുന്നില്ല്ലേ?
എനിക്കറിയാം സുഹൃത്തെ…നീയും നിസ്സഹായയാണെന്നു…

എങ്കിലും ഒരു കാര്യം നീ മനസിലാക്കുക…ജനുവരിയുടെ പുതുമയെക്കാള്‍…ഏപ്രിലിന്റെ സുഗന്ധത്തേക്കാള്‍…ജൂണിന്റെ കണ്ണീരിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെന്നു…
മനസ്സിനും,ആത്മാവിനും ശാന്തിയുടെയും,പരിശുദ്ധ പ്രണയത്തിന്റെയും കുളിരില്‍ പൊതിഞ്ഞ ചൂടുമായി നീ വീണ്ടും വരുന്നതും കാത്ത്‌…eenjaan

Create a free website or blog at WordPress.com.