മഴ(ന)ത്തുള്ളികള്‍…

ജനുവരി 8, 2017

രണ്ടു അദ്‌ഭുദങ്ങൾ ….

Filed under: Uncategorized — ഒയാസിസ്‌ @ 5:26 pm

# എന്നോ  മറന്ന എഴുത്തിന്റെ വഴികൾ ഏതാണ്ട് 10 വര്ഷത്തിനും ശേഷം ഒരു വെളിപ്പാട് പോലെ ഓര്മ്മിയ്ക്കുക …

#  ഒന്ന് കുലുക്കി കുത്തിയപ്പോൾ  തന്നെ യൂസർ നെയിം , പാസ്സ്‌വേർഡ് രണ്ടും കൃത്യമായി ശരിയാകുക …

ബേസിക്കലി ഐ കുഡിന്റ ബിലീവ് മൈസെൽഫ് !!!

[അറ്റ്  2 :20  AM , ഫ്രം 150 KM സൗത്ത്  ടു  ടോക്കിയോ .]

ജീവിതം  ഒരുക്കി വച്ചിരിയ്ക്കുന്ന നാടകീയതകൾ അവസാനിക്കുന്നില്ല !!!

Advertisements

ഏപ്രില്‍ 11, 2009

ഇടയലേഖനങ്ങള്‍ കാറ്റില്‍ പറത്തുക… ബൈബിളിലേയ്ക്ക്‌ തിരിച്ചു വരുക…

Filed under: Uncategorized — ഒയാസിസ്‌ @ 3:02 pm
Tags: , ,

“അവനെ ക്രൂശിയ്ക്ക…ക്രൂശിയ്ക്ക” നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഉയര്‍ന്ന അലര്‍ച്ചയുടെ പ്രതിധ്വനി ഇപ്പോഴും മുഴങ്ങുന്നു. ചരിത്രം ആവര്‍ത്തിയ്ക്കുന്നു… അന്ന്‌ ക്രിസ്തുവിനെ ക്രൂശിക്കാന്‍ അലമുറയിട്ട പൌരോഹിത്യം ഇന്നു ക്രൈസ്തവ മൂല്യങ്ങളെ ക്രൂശിയ്ക്കുന്നു…
മോശയുടെ നിയമങ്ങള്‍ കാട്ടിയാണു അന്നു ജനങ്ങളെ കയ്യിലെടുത്തതെങ്കില്‍, ഇന്ന്‌ ഇടയലേഖനങ്ങള്‍ എന്ന ഉമ്മാക്കി കാട്ടുന്നു. തെരുവ്‌ പ്രസംഗങ്ങള്‍ തരാതരം പോലെ പ്രയോഗിയ്ക്കപ്പെടുന്നു. വിശ്വാസികളെ ഏതെല്ലാം രീതിയില്‍ വര്‍ഗ്ഗീയമായി ചിന്തിപ്പിയ്ക്കാമോഅതെല്ലാം ചെയുന്നു. ക്രിസ്തുവിണ്റ്റെ പ്രതിപുരുഷന്‍മാര്‍ എന്നു സമൂഹം കല്‍പ്പിച്ചു കൊടുത്ത ആയുധം ഉപയോഗിച്ച്‌ ക്രിസ്തുവിണ്റ്റെ മാറില്‍ തന്നെ ആഞ്ഞാഞ്ഞ്‌ കുത്തുന്നു.
താക്കറെയാണോ പവ്വത്തിലാണോ എന്നു ശബ്ദം കൊണ്ട്‌ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ… എത്ര ലജ്ജാകരമാണത്‌…
ക്രൈസ്തവരൂടെ കുട്ടികള്‍ അവരുടെ സ്കൂളുകളില്‍ പഠിച്ചാല്‍ മതിയത്രെ… തൊട്ട്‌ കുടാത്തവരെയും,തീണ്ടികൂടാത്തവരെയും അറിവിണ്റ്റെ വെളിച്ചത്തിലേയ്ക്ക്‌ കൈ പിടിച്ചുയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരുടെ പിന്‍മുറക്കാര്‍ തന്നെ ഇതു പറയണം.
‘മതമില്ലാത്ത ജീവന്‍’ പഠിച്ചാല്‍ ഇല്ലാതാകുന്ന വിശ്വാസമാണെങ്കില്‍ ആ വിശ്വാസം നിലനില്‍ക്കാന്‍ അവകാശമില്ലാത്തത്‌ തന്നെയാണെന്ന്‌ ഇവരെ അരാണു പഠിപ്പിക്കുക?
ഒരു സമൂഹത്തില്‍ രോഗങ്ങളും ദുരിതങ്ങളും വരുന്നത്‌ മതാടിസ്ഥാനത്തില്‍ അല്ലെന്ന്‌ പറയുന്നത്‌ എങ്ങനെ ക്രൈസ്തവ വിരുദ്ധമാകും? അതോ ക്രിസ്ത്യാനികള്‍ക്ക്‌ രോഗങ്ങളും,ദുരിതങ്ങളും വരില്ല എന്നു പറഞ്ഞാണോ ഇവര്‍ കുഞ്ഞാടുകളെ വിശ്വസിപ്പിയ്ക്കുന്നത്‌?

ഒന്ന്‌ തുമ്മിയാല്‍ ഇടയലേഖനങ്ങളും,റാലികളും സംഘടിപ്പിക്കുന്നവര്‍ക്ക്‌ ഒറീസ്സയിലെ നരഹത്യകളൊന്നും വലിയ വിഷയമല്ല…അല്ലെങ്കില്‍ തന്നെ അവിടത്തെ ആദിവാസികളെ ആരാ ‘ക്രിസ്ത്യാനികളായി’ കൂട്ടുന്നത്‌… അരമനകളുടെ ശീതളഛായയില്‍ അഭിരമിയ്ക്കുന്നവര്‍ക്ക്‌ എന്ത്‌ ഒറീസ്സ? ഏത്‌ ചീനാത്ത്‌ ?

അഭിവന്ദ്യരായ തിരുമേനിമാരോട്‌ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക്‌ പറയാനുള്ളതിതാണു. നിങ്ങള്‍ സംഘടിച്ചോളൂ…. ശക്തിപ്രകടനങ്ങള്‍ നടത്തിക്കോളൂ… കച്ചവടസ്ഥാപനങ്ങള്‍ നടത്തിക്കോളൂ… വോട്ട്‌ ബാങ്ക്‌ കാട്ടി രാഷ്ട്രീയം കളിച്ചോളൂ… സമുദായത്തെ സ്നേഹിച്ചോളൂ…
ഇതൊക്കെ സമുദായത്തിണ്റ്റെ പേരില്‍ ആകാമല്ലോ? NSS,SNDP ഒക്കെ ഇങ്ങനെ പ്രവറ്‍ത്തിയ്ക്കുന്നവരല്ലേ? എന്തിനാണു ക്രിസ്തുവിണ്റ്റെ നാമം ഇതിനൊക്കെ മറയായി ഉപയോഗിയ്ക്കുന്നത്‌?
ഇനി സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന ഭയം കൊണ്ടാണേല്‍ ചെയ്യേണ്ടത്‌ അരമനകള്‍ വിട്ട്‌ സാധാരണക്കാരിലേയ്ക്കിറങ്ങുകയാണു… ഒറീസ്സയിലെ ക്രിസ്ത്യാനികളുമായി താദാമ്യം പ്രപിയ്യ്ക്കുകയാണു വേണ്ടത്‌…

നവംബര്‍ 30, 2008

നമ്മളെ വീണ്ടും,വീണ്ടും ‘ചെറുതാക്കുന്ന’ മൂന്ന്‌ സ്ത്രീകള്‍…

Filed under: Uncategorized — ഒയാസിസ്‌ @ 5:27 pm
Tags: , ,

ക്ഷമിയ്ക്കണം…
അല്‍ഫോണ്‍സാമ്മയല്ല…
സുധാമണിയമ്മയുമല്ല…

രാജ്യത്തിന്‌ ദ്രോഹം ചെയ്ത തണ്റ്റെ മകണ്റ്റെ, ശവശരീരം പോലും തനിയ്ക്ക്‌ കാണേണ്ടായെന്ന്‌ വിലപിച്ച ആ പര്‍ദ്ദാധാരി. ആ അമ്മ നടത്തിയത്‌ രാജ്യത്ത്‌ ഇതു വരെ നടന്നതില്‍ വച്ചേറ്റവും വിശുദ്ധമായ ഭീകര വിരുദ്ധ പോരാട്ടം.

സ്വന്തം ഭര്‍ത്താവിണ്റ്റെ വിലയായി രാജ്യ സ്നേഹത്തിണ്റ്റെ ‘മൊത്തക്കച്ചവടക്കാരന്‍’ വച്ചു നീട്ടിയ കോടികള്‍ നിരസിച്ച കവിതാ കാര്‍ക്കറെ. ഭാരതം കണ്ടതില്‍ വച്ചേറ്റവും ശക്തമായ രാഷ്ട്രീയപ്രവര്‍ത്തനം.

ഗ്ഗ്ളാഡിസ്‌, അതെ സ്വന്തം ഭറ്‍ത്താവിനെയും, കുട്ടികളെയും, ജീവനോടെ ചുട്ടെരിച്ച നരാധമന്‍മാരോട്‌ ക്ഷമിയ്ക്കണമേയെന്ന് ദൈവത്തോട്‌ അപേക്ഷിച്ചവറ്‍. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മഹത്തായ ക്രൈസ്തവ സാക്ഷ്യം.

ങാ..നമ്മുക്ക്‌ സമയം കളയണ്ട… കണക്കെടുപ്പ്‌ തുടരാം…
ബൌദ്ധിക തലത്തില്‍ സംവാദങ്ങള്‍ പൊടി പൊടിയ്ക്കട്ടെ…
മേമ്പൊടിയായി ചെളി വാരിയെറിയലും…

ഒക്ടോബര്‍ 11, 2008

അച്ചനും, ക്രിസ്തുവും പിന്നെ ഞാനും…

ക്രിസ്തു പറഞ്ഞു “പാപമില്ലാത്തവര്‍ കല്ലെറിയട്ടെ!”
അച്ചന്‍ പറഞ്ഞു “കല്ലെറിയാത്തവര്‍ എല്ലാം പാപികള്‍!”
അലഞ്ഞൂ ഞാന്‍ വേശ്യയെത്തേടി കയ്യില്‍ കല്ലുമായി…

ക്രിസ്തു പറഞ്ഞു “ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ടല്ലോ!”
അച്ചനും പറഞ്ഞു “പള്ളിപ്പണി തന്നെ മുഖ്യം!”
മറിച്ചു ഞാന്‍ ദരിദ്രസഹായഫണ്ട്‌ പള്ളിപ്പണിയ്ക്കായ്‌…

ക്രിസ്തു പറഞ്ഞു “നിന്നെപ്പോലെ നിണ്റ്റെ അയല്‍ക്കാരനെയും സ്നേഹിയ്ക്കുക!”
അച്ചനും അതു തന്നെ പറഞ്ഞു!
അയല്‍ക്കാരിയുടെ കൈരേഖകള്‍ ഇപ്പോഴും എണ്റ്റെ കവിളില്‍ സുരക്ഷിതം!

ക്രിസ്തു പറഞ്ഞു “ഏഴ്‌ എഴുപതു വട്ടം ക്ഷമിയ്ക്കുക!”
അച്ചന്‍ പറഞ്ഞു “490 വട്ടം ക്ഷമിയ്ക്കുക!”
ആദ്യമായി ഞാന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി, ക്ഷമിച്ചതിണ്റ്റെ കൌണ്ട്‌ സൂക്ഷിയ്ക്കാനായി…

ക്രിസ്തു പറഞ്ഞു “ഒരു ചെകിടത്തടിയ്ക്കുന്നവന്‌ മറ്റേതും കാണിച്ചു കൊടുക്കുക!”
അച്ചനും പറഞ്ഞു “അടിയേക്കാള്‍ ഭയങ്കരം ഈ മാനസിക പീഢനം!”
വാളിന്‌ മൂര്‍ച്ച കൂട്ടി ഞാന്‍ മാനസിക പീഢനങ്ങള്‍ അവസാനിപ്പിയ്ക്കാനായി…

ഒക്ടോബര്‍ 6, 2008

ചിന്തിയ്ക്കണോ?? അതോ വേണ്ടേ??

Filed under: Uncategorized — ഒയാസിസ്‌ @ 5:22 pm

കൂടുതല്‍ ചിന്തിയ്ക്കുന്നതു കൊണ്ടു മാത്രം ഉത്തരങ്ങള്‍ കിട്ടണമെന്നില്ല.
അതുതന്നെയല്ല, കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ ചിലപ്പോള്‍ ചിന്തകള്‍ ഉത്തരങ്ങളില്‍ നിന്നകന്നായിരിയ്ക്കാം പോകുന്നത്‌. ചിന്തയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച്‌ പുതിയ സാധ്യതകള്‍ തുറക്കപ്പെടുകയാണ്‌. പിന്നെയേതുവഴി തിരഞ്ഞെടുക്കണമെന്നതിനെകുറിച്ചാകും ആശയക്കുഴപ്പം!
ചിന്തകളെ ക്രമപ്പെടുത്തി,വിശകലനം ചെയ്ത്‌, ക്രോഡീകരിച്ച്‌ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിവില്ലാത്തവന്‍ ചിന്തിയ്ക്കുന്നത്‌ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയേയുള്ളു. അല്ലെങ്കില്‍ തന്നെ ചിന്തയിലൂടെ ശാസ്ത്രീയമായി ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഏത്‌ ചോദ്യമാണുള്ളത്‌? ‘സനാതന’മായ ഉത്തരമുള്ള ഏതു ചോദ്യമാണിവിടെയുള്ളത്‌? നന്‍മ തിന്‍മകള്‍ പോലും ആപേക്ഷികമല്ലേ?
അപ്പോള്‍ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയുള്ള മനുഷ്യണ്റ്റെ ചിന്തകള്‍? അതില്‍ നിന്നുണ്ടാകുന്ന സിദ്ധാന്തങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, സാഹിത്യ സൃഷ്ടികള്‍, തിരിച്ചറിവുകള്‍… എല്ലാം മായയാണോ???
ഇനിയൊരു കാര്യം പറയാം, ഈ വക ആശയക്കുഴപ്പമൊന്നും കൂടുതല്‍ ചിന്തിയ്ക്കാത്ത, ഭാവനയുടെ Escape Velocity കടക്കാത്ത മനസുകള്‍ക്കുണ്ടാകില്ല. സത്യത്തില്‍ അവരാണോ ബുദ്ധിജീവികളെന്ന്‌ മേനി നടിയ്ക്കുന്ന ഒന്നിനും വ്യക്തമായ ഉത്തരങ്ങള്‍ കണ്ടുപിടിയ്ക്കാതുഴലുന്ന ആശയക്കുഴപ്പത്തിണ്റ്റെ ആള്‍ രൂപങ്ങളാണോ കൂടുതല്‍ സംതൃപ്തര്‍!!!

സെപ്റ്റംബര്‍ 25, 2008

പ്രലോഭനങ്ങള്‍

Filed under: Uncategorized — ഒയാസിസ്‌ @ 5:54 pm
Tags:

അഞ്ചക്കശംമ്പളവുമായി ഐ. ടി യുടെ പ്രലോഭനം
മൂലധനക്കുത്തൊഴുക്കുമായി സെസിണ്റ്റെ പ്രലോഭനം
ആഡംമ്പരത്തിണ്റ്റെ അവസാനവാക്കുമായി ബിഗ്‌ ബസാറുകളുടെ പ്രലോഭനം
ഊര്‍ജ്ജപ്രതിസന്ധിയ്ക്ക്‌ ഒറ്റമൂലിയുമായി ബുഷിണ്റ്റെ പ്രലോഭനം
കണ്ണിലൊളിപ്പിച്ച കാമവുമായി അവളുടെ പ്രലോഭനം
പ്രണയാനുഭൂതിയുടെ മേച്ചില്‍പ്പുറങ്ങള്‍ കാട്ടി പ്രണയിനിയുടെ പ്രലോഭനം
പുതിയ ഭൂമിയും പുതിയ ആകാശവുമായി പ്രത്യയശാസ്ത്രങ്ങളുടെ പ്രലോഭനം
പിന്നെ…
നിത്യജീവണ്റ്റെ അന്ത്യപ്രലോഭനവുമായി വിശ്വാസപ്രമാണങ്ങളും….
അതെ…
ജീവിതം പ്രലോഭനങ്ങളുടേതാണ്‌… പ്രലോഭനങ്ങള്‍ക്ക്‌ കീഴടങ്ങുന്നതിണ്റ്റേതാണ്‌…

സെപ്റ്റംബര്‍ 19, 2008

‘ആത്മ’കഥകള്‍…

Filed under: Uncategorized — ഒയാസിസ്‌ @ 6:25 pm

ഓരാള്‍ക്ക്‌ എത്രത്തോളം സ്വയം വെളിപ്പെടുത്താന്‍ കഴിയും?
100% സത്യസന്ധമായി… 100% ആത്മാര്‍ത്ഥതയോടെ…
സ്വന്തം വ്യക്തിത്വത്തിണ്റ്റെ DNA കടലാസിലോ, വായുവിലോ കോറിയിടുമ്പോള്‍ സ്വയം കല്‍പിയ്ക്കുന്ന ചില നിയന്ത്രണങ്ങള്‍, ചില കടുത്ത ചായങ്ങള്‍ ആവശ്യമാണെന്നറിഞ്ഞു കൊണ്ട്‌ തന്നെ അവഗണിയ്ക്കുന്നത്‌, ഒരു പക്ഷെ അബോധമായി തന്നെ… ആരുണ്ട്‌ ഇതില്‍ നിന്നൊക്കെയൊരു exception ആയിട്ട്‌??

ഈ പറയുന്ന ആത്മകഥകളിലൊക്കെ എന്തര്‍ത്ഥമാണുള്ളത്‌? ചില ജീവിത ഭാഗങ്ങള്‍, അതു കേട്‌ വന്നതാകട്ടെ…
പുഴു കയറിയതാകട്ടെ, മൂടിവയ്ക്കുന്നതിനു കാട്ടിക്കൂട്ടുന്ന പെടാപാടുകള്‍ ഓരോ ‘ആത്മകഥ’കളിലും മുഴച്ചിരിയ്ക്കുന്നത്‌ നിങ്ങളുടെ കണ്ണില്‍ പെടാതെ പോകില്ലല്ലോ?

സെപ്റ്റംബര്‍ 15, 2008

ഒരു രഹസ്യപ്രണയത്തിണ്റ്റെ ഓര്‍മ്മയ്ക്ക്‌…

Filed under: Uncategorized — ഒയാസിസ്‌ @ 5:17 pm

നൈരാശ്യത്തിണ്റ്റെയും ഒറ്റപ്പെടലുകളുടെയും ഇടയിലെവിടെയോ ഞാന്‍ സ്വയം തീര്‍ത്ത രക്ഷാകവചമായിരുന്നു അവള്‍… ലക്ഷ്യങ്ങളിലേയ്ക്കു ഒരു പ്രചോദനമാകാന്‍, അലസതയെ ശാസിയ്ക്കാന്‍, മനസ്സു തുറന്ന്‌ ഒന്ന്‌ പശ്ച്ചാത്തപിയ്ക്കാന്‍, കുറച്ചു സമയത്തേക്കെങ്കിലും മുഖമൂടികള്‍ വലിച്ചെറിയാന്‍…
ഏണ്റ്റെ ബലഹീനതകളെ അവള്‍ സ്നേഹിയ്ക്കുന്നതു ഞാന്‍ സ്വപ്നം കണ്ടിരുന്നു… അവളുടെ മെയിലുകളില്‍, വാള്‍ പേപ്പര്‍ മെസേജില്‍, എണ്റ്റെ കത്തിയടികള്‍ക്ക്‌ തരുന്ന മറുപടികളില്‍ എല്ലാം ഒരു simiallar wave length ഞാന്‍ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. കൂട്ടുകാര്‍ ജാടക്കാരിയായി ചിത്രീകരിച്ചപ്പോഴും…ആ വ്യക്തിത്വത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു…ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്‌ വെറുതെയായില്ല എന്ന തോന്നല്‍… പുതിയൊരു തുടക്കത്തിലേയ്ക്കുള്ള പദ്ധിതികളിലേയ്ക്കായി മനസ്‌ വ്യാപരിച്ചു…
എന്നിലെ എന്നെ… കത്തിയടിയുടെ മുഖമൂടിയണിയാത്ത എന്നെ അവള്‍ക്കിപ്പോഴും അപരിചിതമാണു എന്ന കാര്യം മാത്രം ഞാന്‍ മറന്നു…
ഒടുവില്‍ എനിക്കു തന്ന സൂചന പോലെ Orkut profile relationship status “commited” ആക്കിയതും എനിക്ക്‌ അതു കാണാനുള്ള സാഹചര്യം സ്രുഷ്ടിച്ചതും എന്നെ ഒഴിവാക്കാനല്ല… മറിച്ചു എന്നെക്കാള്‍ യോഗ്യനായ ഒരാള്‍ക്ക്‌ വേണ്ടിയായിരിയ്ക്കാം….
ഒരു പക്ഷെ ഞാന്‍ കണ്ടില്ലെന്നു നടിച്ച്‌ കടന്ന്‌ പോയ മനസുകളുടെ സ്നേഹ പ്രതികാരമാണോ അവളുടെ രൂപത്തില്‍ വന്നത്‌… കുറച്ചു കാലമെങ്കിലും എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിറമേകിയതിനു കുട്ടീ.. നിനക്കെണ്റ്റെ ഒരായിരം നന്ദി…

ജനുവരി 25, 2007

നിങ്ങളറിയുമോ? തിരൂരുകാരന്‍ കുഞ്ഞാപ്പുവിനെ..

Filed under: Uncategorized — ഒയാസിസ്‌ @ 7:57 am

“കറുത്ത ഓള്‍ട്ടോ കാറില്‍ ആയുധങ്ങളുമായെത്തിയ നാലംഗസംഖം മൂലക്കലില്‍ ഹോട്ടല്‍ നടത്തുന്ന RSS പ്രവര്‍ത്തകന്‍ ദേവദാസിനെ വെട്ടിപ്പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു.ഇതു തടയാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ആണു CPM പ്രവര്‍ത്തകനായ കുഞ്ഞാപ്പുവിനു വെട്ടേറ്റത്‌.” [ മാതൃഭൂമി(25-01-2007) ]

അതൊക്കെ പോട്ടെ…
നമ്മുക്ക്‌ ACയുടെ തണുപ്പിലിരുന്നു ഇടതുപക്ഷ മൂല്യച്യുതിയെക്കുറിച്ച്‌ വിലപിയ്കാം…
RSS നും NDF നുമിടയിലെ ‘ഓസോണ്‍’ പാളിയില്‍ സുഷിരമിട്ടു കളിയ്കാം…

ജനുവരി 10, 2007

സ.സദ്ദാംഹുസൈന്‌ സ്നേഹപൂര്‍വ്വം…

Filed under: Uncategorized — ഒയാസിസ്‌ @ 4:24 pm

താങ്കളുടെ വിധിയില്‍ സഹതപിയ്കാനോ താങ്കളോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്കാനോ അല്ല ഞാന്‍ ഈ കുറിപ്പെഴുതുന്നതു എന്നു ആദ്യമേ തന്നെ പറയട്ടെ…

അല്ലെങ്കില്‍ തന്നെ താങ്കളും ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഒട്ടും പിന്നിലായിരുന്നില്ലല്ലോ…
താങ്കള്‍ ചോദിച്ചേയ്കാം അങ്ങനയാണെങ്കില്‍ മറ്റും പലരേയും എത്ര പ്രാവശ്യം തൂക്കിയാട്ടേണ്ടി വരുമായിരുന്നു എന്ന്..

വേണ്ട..കൂടുതല്‍ ഒച്ചയെടുത്തു ന്യായീകരിയ്കാന്‍ ശ്രമിയ്കണ്ട..കോടതിയോടു ഒച്ചയെടുത്തെന്തായി??
നിയമം നിയമത്തിന്റെ വഴിയ്കു പോകുമെന്നറിയില്ലായിരുന്നോ..(അല്ലെങ്കില്‍ കേരളാ ഹൈക്കോടതിയോടു ചോദിച്ചു നോക്ക്‌..)
അല്ല..സഖാവെ.. താങ്കളെങ്ങനയാ ഇറാഖിന്റെ ഭരണാധികാരിയായതെന്നു ഓര്‍ക്കുന്നുണ്ടോ?
വേണ്ട…ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാവും..
എന്തായാലും പാലു തന്നു വളര്‍ത്തിയ കയ്കു കടിയ്കുന്നേരം അലോചിയ്കണമായിരുന്നു…സൃഷ്ടി പോലെ തന്നെ സംഹാരവും ചിലര്‍ക്കു വഴങ്ങുമെന്നു…

എണ്ണക്കമ്പനികള്‍ നോക്കി നടത്താന്‍ ഏല്‍പിച്ച ഗുമസ്തന്‍ വേറെ കമ്പനി അടിയ്കാന്‍ പോയാലോ…
എനിക്കു bible ലെ കുടിയാന്മരുടെ ഉപമയാ ഓര്‍മ്മയില്‍ വരുന്നതു…
bible വായിക്കുന്നവര്‍ അമേരിയ്കയിലും ഉണ്ടെന്നു മനസിലായല്ലോ?

അതിനൊക്കെ ഇങ്ങു കിഴക്കോട്ടു നോക്കണം ..രാജ്യസ്നേഹപാര്‍ട്ടിയ്കു പെട്ടെന്നു വായിലൊരു കുരു വന്നു…പൈശാചികവും,ക്രൂൂൂരവുമായി പ്രതികരിച്ചില്ലേ നമ്മുക്ക്‌ സ്വാതന്ത്ര്യ്‌ം നേടി തന്ന പാര്‍ട്ടി..
കേന്ദ്രത്തില്‍ ഇപ്പൊ ആരാന്നാ വിചാരം…
പിന്നെ കുറെ കരിങ്കാലി ചുവപ്പന്മാര്‍..അവന്മാര്‍ക്കു പിന്നെ പൊതു മിനിമം ഉപദേശങ്ങള്‍ മാത്രം മതിയല്ലോ…

അല്ല ..സഖാവേ…ഞാന്‍ സഖാവേ ..എന്നു വിളിച്ചപ്പോള്‍ എന്താ ഒന്നു ഞെട്ടിയതു?
പണ്ടു കൊന്ന ചുവപ്പന്മാരുടെ പ്രേതമായിരിയ്കും എന്നു വിചാരിച്ചോ??
അതു വിട്‌..നമ്മളൊക്കെ ഇപ്പൊ ഒരു പാര്‍ട്ടിക്കാരാ സഖാവേ..

ദാണ്ട..കേള്‍ക്കുന്നില്ലേ..മുദ്രാവാക്യം വിളി..പടച്ചോന്റെ സ്വന്ത നാട്ടില്‍ നിന്നു തന്നെ…
“ഇല്ല..ഇല്ല മരിയ്കുന്നില്ല സഖാവ്‌ സദ്ദാം മരിയ്കുന്നില്ല”

അടുത്ത താള്‍ »

Blog at WordPress.com.